പത്മനാഭന്‍ തന്റെ 20-ാം വയസ്സിലാണ് ആദ്യ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചത്. ആപേക്ഷിക സിദ്ധാന്തവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തന്നെയായിരുന്നു ആദ്യപ്രബന്ധം. പിന്നീട് 300 ലധികം ഗവേഷണ പ്രബന്ധങ്ങള്‍ അദ്ദേഹത്തിന്‍റെതായി പുറത്തുവന്നിട്ടുണ്ട്. തിയററ്റിക്കല്‍ ഫിസിസിസ്റ്റ് എന്ന നിലയില്‍ ലോക പ്രശസ്തനായിത്തീര്‍ന്ന താണു പത്മനാഭന്‍റെ പ്രധാന സംഭാവന സാമാന്യ ആപേക്ഷിക സിദ്ധാന്തത്തെ വികസിപ്പിച്ചുവന്നതാണ്